യു.എസില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് കോട്ടയം തോട്ടക്കാട് സ്വദേശി മരിച്ചു

 


കോട്ടയം: യുഎസിലെ റോക്ലാഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റിലുണ്ടായ കാറപകടത്തില്‍ കോട്ടയം തോട്ടക്കാട് പന്തപ്പാട്ട് വര്‍ഗ്ഗീസിന്റെ മകന്‍ ആല്‍വിന്‍ പന്തപ്പാട്ട്(27) മരിച്ചു.

ന്യൂജഴ്‌സിയിലെ ക്രസ്‌ട്രോണ്‍ ഇലക്‌ട്രോണിക്‌സില്‍ സിസ്റ്റം മാനേജരായി ജോലി ചെയ്തിരുന്ന ആല്‍വിന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മാതാവ്: എലിസബത്ത്. സഹോദരങ്ങള്‍: ജോവിന്‍ വര്‍ഗീസ്, മെറിന്‍ ജോബിന്‍. സംസ്‌കാരം വെള്ളിയാഴ്ച ന്യൂയോര്‍ക്ക് നാനുവറ്റിലെ സെന്റ് ആന്റണീസ് ചര്‍ച്ച്‌ സെമിത്തേരിയില്‍ നടത്തും

Post a Comment

Previous Post Next Post