അരൂർ : ചെല്ലാനം -ചേരുങ്കല്‍ കടത്തിനു സമീപം നിയന്ത്രണം വിട്ട കാർ പൊഴിച്ചാലില്‍ വീണു. പൊഴിച്ചാലില്‍ കിടന്ന കടത്തുവള്ളത്തില്‍ ഇടിച്ചു കാർ നിന്നതിനാല്‍ കാറിലുണ്ടായിരുന്ന മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
കാർ ഇടിച്ചതോടെ കടത്തുവള്ളം മുങ്ങി. കടത്തുകാരൻ ചേരുങ്കല്‍ ഷിബുവിനു കാലിനു നിസാര പരിക്കേറ്റു. വല്ലേതോട്ടില്‍ നിന്നും ചേരുങ്കലിലിലേക്ക് വിനോദ സഞ്ചാരത്തിനു വന്നതായിരുന്ന കാറിലുള്ളവർ.
കോടന്തരുത്ത് കമ്ബോത്തു തറ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം.
