തൃക്കളത്തൂരില്‍ ടാക്‌സി കാറും മിനിലോറിയും കൂട്ടിയിടിച്ചു



മുവാറ്റുപുഴ: എംസി റോഡില്‍ തൃക്കളത്തൂരില്‍ ടാക്‌സി കാറും മിനിലോറിയും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ ഏഴോടെ തൃക്കളത്തൂര്‍ പള്ളിത്താഴത്തുണ്ടായ അപകടത്തില്‍ കാറോടിച്ചിരുന്ന തൃശൂര്‍ സ്വദേശി സിജോ ജോസഫിന് പരിക്കേറ്റു.

മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്ബാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയും എതിരേവന്ന ടാക്‌സി കാറുമാണ് കൂട്ടിയിടിച്ചത്.


പരിക്കേറ്റ സിജോയെ നാട്ടുകാര്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും, ലോറിയുടെ മുന്‍ഭാഗം ഭാഗികമായും തകര്‍ന്നു.


മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സെത്തി വാഹനങ്ങള്‍ റോഡില്‍നിന്ന് നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്

Post a Comment

Previous Post Next Post