തൃശ്ശൂർ കയ്പമംഗലം: ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ തെങ്ങ് വീണ് അപകടം, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്‌ച വൈകീട്ട് നാല് മണിയോടെ പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിൽ കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്തായിരുന്നു അപകടം. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ഒട്ടോക്ക് മുകളിലേയ്ക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. രണ്ട് കുട്ടികളും ഓട്ടോ ഡ്രൈവറുകുൾപ്പെടെ അഞ്ച് പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ഓട്ടോയുടെ മുൻഭാഗവും കാബിനും പൂര്ണ്ണമായും തകർന്ന നിലയിലാണ്.
