ഇടുക്കി ചിത്തിരപുരത്ത് പള്ളിവാസലിന് സമീപം റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് 2 പേരും മരിച്ചു മണ്ണെടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു രണ്ട് പേർ മണ്ണിനടിയിൽ പെടുകയായിരുന്നു. ആനച്ചാൽ, ബൈസൺവാലി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. ബൈസൺവാലി സ്വദേശി ബെന്നി, ആനച്ചാൽ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന രാജീവ് എന്നിവരാണ് മരിച്ചത്. അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തി രണ്ട് പേരുടെയും മൃതദേഹം പുറത്തെടുത്തു
