പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി



 കോഴിക്കോട്  തൊട്ടിൽപ്പാലം: പ്ലസ് ടു വിദ്യാർഥിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകൻ പ്രജിത്ത് (17)നെയാണ് വൈകീട്ട് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ് എഫ് ഐ ചാത്തൻങ്കോട്ടുനട യുണിറ്റ് കമ്മിറ്റി അംഗമാണ് മരിച്ച പ്രജിത്ത്,

തുടർന്ന് തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അമ്മ: രാധാമണി, സഹോദരൻ: പ്രണവ്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471-2552056).



Post a Comment

Previous Post Next Post