മൂന്നാംനിലയിലെ ബാൽക്കണിയിൽ നിന്നു വീണു; ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

 


ബെംഗളൂരു. മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ മലയാളി വിദ്യാർഥിനി മരിച്ചു. വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിൽ താമസിക്കുന്ന കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ.രാജേഷിന്റെ മകൾ അൻവിതയാണു (18) ഞായറാഴ്ച രാത്രി മരിച്ചത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. സംസ്‌കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ. മാതാവ്: വിനി. സഹോദരൻ: അർജുൻ.

Post a Comment

Previous Post Next Post