കളിച്ചുകൊണ്ടിരിക്കെ തിളച്ച പാലുള്ള പാത്രത്തില്‍ വീണു; ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം



ബംഗളൂരു: തിളച്ച പാലുള്ള പാത്രത്തില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. കര്‍ണാടക അനന്തപൂരിയിലെ സ്കൂളിലാണ് സംഭവം. കുഞ്ഞിന്റെ അമ്മ സ്കൂളിലെ പാചക തൊഴിലാളിയാണ്. കുഞ്ഞുമായാണ് ഇവർ സ്കൂളിൽ വരാറുള്ളത്. കുട്ടി കളിച്ചുകൊണ്ടിരിക്കെ ചൂടുള്ള പാൽ നിറച്ച പാത്രത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post