ബൈക്കും മിൽമവാനും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം



കോഴിക്കോട്  പേരാമ്പ്ര: കോടേരിച്ചാലിൽ ബൈക്കും മിൽമവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നന്മണ്ട സ്വദേശി കോളിയോട് മല എരങ്കകൂട്ടത്തിൽ മനോജിൻ്റെ മകൻ ഷാനുലാൽ (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2 മണിയോട് കൂടി കോടേരിച്ചാൽ കനാൽ പാലത്തിന് സമീപത്താണ് അപകടം.


ബൈക്ക് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിൽ ബൈക്കും എതിർ വശത്തു നിന്നും വന്ന മിൽമവാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ഷാനു ലാലിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മ:ശ്രീജ

Post a Comment

Previous Post Next Post