പൂട്ടിക്കിടന്ന വീട്ടിൽ പിഞ്ചുബാലൻ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ; അമ്മയെ കാണാനില്ല



നാഗർകോവിൽ: അഞ്ചുഗ്രാമത്തിനു സമീപം പൂട്ടിക്കിടന്ന വീട്ടിനുള്ളിൽ 5 വയസ്സുകാരനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിലും ഒന്നര വയസ്സുള്ള അർധസഹോദരനെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തി. കുമാരപുരം തോപ്പൂർ സ്വദേശി സുന്ദരലിംഗം - സെൽവി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്.


കുടുംബപ്രശ്‌നത്തെത്തുടർന്ന് ഈ ദമ്പതികൾ വേർപിരിഞ്ഞ ശേഷം നാട്ടുകാരനായ സെൽവമദന്റെ ഒപ്പമാണ് സെൽവി താമസിച്ചിരുന്നത്. ഈ ബന്ധത്തിൽ ജനിച്ച ഒന്നര വയസ്സുകാരനാണ് അബോധാവസ്ഥയിലുള്ളത്. സെൽവമദൻ ഒളിവിലാണ്.

Post a Comment

Previous Post Next Post