കോഴിക്കോട് : കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിലേയ്ക്ക് ചാടിയതായി സംശയം. ആരാണ് ചാടിയതെന്ന് വ്യക്തമല്ല. ഇന്ന് പുലർച്ചെയോടെ ഒരാൾ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിനു പിന്നാലെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പാലത്തിന് മുകളിൽ നിർത്തിയിട്ട നിലയിൽ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് കൊയിലാണ്ടി പോലീസും ഫയർഫോഴ്‌സും എത്തി തിരച്ചിൽ തുടരുന്നുണ്ട്.
