കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം



തൃശ്ശൂർ  കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. എടമുട്ടം കഴിമ്പ്രം സ്വദേശി അറയ്ക്കൽ വീട്ടിൽ നാസർ മകൻ അബു താഹിർ (27) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി എട്ട് മണിയോടെ കാഞ്ഞാണി സംസ്ഥാന പാതയിൽ പെരുമ്പുഴ പാടത്തിന് കിഴക്കാണ് അപകടം.


തൃശൂരിലേക്ക് പോയിരുന്ന കാർ എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് സമീപത്തെ പൊന്തക്കാടിലേക്ക് തെറിച്ചു വീണതായി പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post