കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു



 കോഴിക്കോട്   ബാലുശ്ശേരി - കൂട്ടാലിട റോഡിൽ ദേവിമുക്ക് കുതിരപ്പന്തി റോഡ് ജംക്ഷനിൽ   കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു.പൂനത്ത് നെല്ലേരി കിഴക്കയിൽ മീത്തൽ പുഷ്പ( 49)യാണ്  കാറിടിച്ച് മരിച്ചത്. രാത്രി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു. വിവിധ ലോണുകൾ ശരിയാക്കികൊടുക്കുകയും, എൽഐസി ഏജന്റായും പ്രവർത്തിച്ചുവരികയായിരുന്ന പുഷ്പ ബാലുശ്ശേരിയിലെത്തുന്നവർക്കെല്ലാം സുപരിചിതയായിരുന്നു. അച്ഛൻ പരേതനായ കൃഷ്ണ‌ൻനായർ, അമ്മ പരേതയായ കല്യാണി. സോഹദരങ്ങൾ ഗോപി, ശശി, ശിവദാസൻ, രാധ,ശോഭന, പരേതനായ ഗംഗാധരൻ.

Post a Comment

Previous Post Next Post