കോഴിക്കോട് കോരപ്പുഴ പാലത്തിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

 


കോഴിക്കോട് കൊയിലാണ്ടി : ദേശീയപാതയിൽ കോരപ്പുഴ പാലത്തിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. പിക്കപ്പ് വാൻ മുൻഭാഗം പൂർണമായും തകർന്നു.

പരിക്കേറ്റവരെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മെയ്ത ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post