പൊടിക്കുണ്ടില്‍ സ്വകാര്യ ബസിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിക്ക് പരുക്കേറ്റു



കണ്ണൂർ: പൊടിക്കുണ്ടില്‍ ബസ് സ്കൂട്ടറിലിടിച്ച്‌ യുവ തിക്ക് പരിക്ക്. കണ്ണൂരിലെ സ്വകാര്യ വസ്ത്ര സ്ഥാപ നത്തില്‍ ജോലി ചെയ്യുന്ന നാറാത്ത് ആലിങ്കീഴില്‍ കൊട്ടാഞ്ചേരി സ്വദേശിനി അശ്വതിയെ പരിക്കുകളോടെ ചാലയിലെ സ്വകാര്യ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് കാലത്ത് പൊടിക്കുണ്ട് രാമതെരു ബസ് സ്റ്റോപ്പിനടുത്തു വെച്ചായിരുന്നു സംഭവം. ജോലി സ്ഥലത്തേക്കു സ്കൂ‌ട്ടറില്‍ പോവുകയായി രുന്ന യുവതിയെ കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ഒനിക്സ് ബസ് ഇടിച്ചു തെറിപ്പിക്കു കയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ത്രീ റോ ഡിലേക്ക് തെറിച്ചു വീണതിനാല്‍ വലിയ അപകടം ഒഴിവായി. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് ബസ് ജീവനക്കാർ തയ്യാറായില്ല. ഒടുവില്‍ ആംബുലൻസില്‍ മറ്റൊരു ബസില്‍ യാത്ര ചെയ്‌തയാളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്

Post a Comment

Previous Post Next Post