പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി

 

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷനിലെ സിപിഒ മുളവന ചൊക്കംക്കുഴി വിനീത് ഭവനിൽ വിനീത് (ചന്തു 36) ആണ് മരിച്ചത്.

വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടത്. മരണ കാരണം വ്യക്തമല്ല. സാമ്പത്തിക ബാധ്യത ഉള്ളതായി ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. കുണ്ടറ പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു

Post a Comment

Previous Post Next Post