കോഴിക്കോട് താമരശ്ശേരി ചുരത്തിൽ അടിവാരത്തിന് സമീപം ഇരുപത്തി എട്ടാംമൈലിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ചു കയറി രണ്ടു തട്ടുകടകൾ തകർന്നു.ലോറി ഡ്രൈവറായ പെരിന്തൽമണ്ണ സ്വദേശി ജുറൈസിന് പരുക്കേറ്റു, അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽ നിന്നും എത്തിയ എസ് ഐ ശ്രീനിവാസൻ്റെ നേതൃത്യത്തിലുള്ള പോലീസ് പരുക്കേറ്റ ജുറൈസിനെ പോലീസ് ജീപ്പിൽ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി, പരുക്ക് സാരമുള്ളതല്ല, ലോറി ക്ലീനർ ദിനേഷ് പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.
മൈസൂരിൽ നിന്നും കോട്ടയത്തേക്ക് അരി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്.
ഏതു സമയത്തും വാഹനങ്ങളും, ആൾകൂട്ടവും ഉണ്ടാവുന്ന ഭാഗത്താണ് അപകടം, കടകൾ അടച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
രണ്ടു തട്ടുകടകളാണ് പൂർണമായും തകർന്നത്, അടിവാരം സ്വദേശികളായ കാദർ, ഗഫൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് തകർന്നത്, മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ കാദർ ടി ന്യൂസിനോട് പറഞ്ഞു. പുലർച്ചെ ഒന്നര മണിയോടെയായിരുന്നു അപകടം. ഗതാഗത തടസ്സമില്ല.
