കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം



കൊല്ലം: കൊല്ലം കല്ലുവാതിക്കലിൽ കിണറിന്റെ പാലം പൊട്ടി കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി രണ്ട് മരണം. കിണറ്റിൽ അകപ്പെട്ട യുവാവിനെ മുകളിലോട്ട് കയറ്റുന്നതിനിടയിൽ കയർ പൊട്ടി താഴേക്ക് വീണാണ് രണ്ട് യുവാക്കൾ മരിച്ചത്.


കൊല്ലം കല്ലുവാതുക്കലിൽശനിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.ആദ്യം കിണറ്റിൽ വീണ യുവാവിനെ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തിയ ശേഷം ഇരുവരും കയറിൽ പിടിച്ച്മുകളിലേക്ക് കയറുന്നതിനിടെയാണ് മധ്യഭാഗത്ത് എത്തിയപ്പോൾ കയർ പൊട്ടി ഇരുവരും കിണറ്റിലേക്ക് വീണത്.


മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.കല്ലുവാതുക്കൽ സ്വദേശിയായ ഒരു യുവാവും രക്ഷിക്കാൻ തുടങ്ങിയ മയ്യനാട് സ്വദേശിയുമാണ് മരിച്ചത്.

Post a Comment

Previous Post Next Post