മലപ്പുറം ദേശീയപാതയിൽ തലപ്പാറ വീ കെ പടി അരീതോട് നിർത്തിയിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ച് അപകടം. രണ്ട് പേർ മരണപ്പെട്ടു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), താനൂർ സ്വദേശി സർജാസ് (24) വേങ്ങര സ്വദേശി ഫഹദ് (24), എന്നിവർക്കാണ് പരിക്കേറ്റത്.. പരിക്കേറ്റവരെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ഗുരുതര പരിക്കേറ്റ ഒരാൾ കൂടെ മരണപ്പെട്ടു
അഞ്ചുപേര് ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. മരണപ്പെട്ട ഉസ്മാൻ തലക്കടത്തൂർ ദറസ് വിദ്യാർത്ഥി ആണ്
അപകടത്തിൽ പരിക്കേറ്റവരെ തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും. ഒരാൾ കൂടെ മരണത്തിനു കീയടങ്ങി. ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രി 8:30ഓടെ ആണ് അപകടം

