ശക്തമായ മഴയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് 12 ഡാമുകളിൽ റെഡ് അലേർട്ട്

 

ശക്തമായ മഴയെത്തുടർന്ന് ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ 12 ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ ആറു ഡാമുകളിലും പാലക്കാട്ടെ ആറു ഡാമികളിലുമാണ് അലേർട്ട് പ്രഖ്യാപിച്ചത്.


ഇടുക്കി ആനയിറങ്ങൽ, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും പാലക്കാട്ടെ മീങ്കര, വാളയാർ, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മംഗലം ഡാമുകളിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്

Post a Comment

Previous Post Next Post