മദ്യപാനത്തിനിടെ വാക്കുതർക്കം; അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ



ചോറ്റാനിക്കരയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ചേട്ടൻ അനിയനെ തീകൊളുത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ​ഗുരുതരമായി പരിക്കേറ്റ അനിയൻ മണികണ്ഠൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചേട്ടൻ മാണിക്യനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിം​ഗ് ​ഗ്രൗണ്ടിൽവെച്ചാണ് സംഭവം നടന്നത്. ഇരുവരും ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് താമസം. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ചില വാക്കുതർക്കങ്ങളുണ്ടായി. പുറത്തേക്ക് പോയ ചേട്ടൻ മാണിക്യൻ കുപ്പിയിൽ പെട്രോൾ വാങ്ങി തിരിച്ചെത്തിയാണ് അനിയനെ തീകൊളുത്തിയത്. പൊലീസ് ഉടൻ തന്നെ മാണിക്യനെ കസ്റ്റഡിയിലെടുത്തു. ചോറ്റാനിക്കര പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്

Post a Comment

Previous Post Next Post