കണ്ണൂർ:കൊട്ടിയൂർ തീപ്പരികുന്നേൽ കാർ അപകടത്തിൽ നാല് പേർക്ക് പരിക്ക്.
വേങ്ങാട് സ്വദേശി മുബഷീറും കുടുംബവും സഞ്ചരിച്ച കാർ ഇന്ന് പുലർച്ചെ നാല് മണിക്ക് ആണ് അപകടത്തിൽ പെട്ടത് റോഡിൽ നിന്നും നിയന്ത്രണം വിട്ട കാർ പുഴയ്ക്ക് അരികിലെ വള്ളിയിൽ തങ്ങി നിന്നതിനാൽ പുഴയിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റവരെ നാട്ടുകാർ സെന്റ് കമില്ലസ് ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രുഷ നൽകി.
