ഇടുക്കിയിലെ വാഗമണ്‍ - കാഞ്ഞാര്‍ റോഡിലെ ചാത്തന്‍പാറയില്‍ മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. വിനോദ സഞ്ചാരികളായ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അപടമറിഞ്ഞ് മൂലമറ്റത്ത് നിന്നും അഗ്നിരക്ഷാസേനയും കാഞ്ഞാര്‍ പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോട് കൂടി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
