മാനന്തവാടി തോണിച്ചാൽ ഇരുമ്പ് പാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. വാളാട് കരിയാടൻ ഷാദിൽ (18) നാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കാറിലിടിച്ച ശേഷം സ്‌കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുവെങ്കിലും ഷാദിൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
