പാനൂർ : പൊന്ന്യം പാലത്ത് പള്ളി ഉടമസ്ഥതയിലുള്ള കിണറ്റിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി . പൊന്ന്യം പുല്യോടിയിലെ കരയമ്പ്രത്ത് വി. ശശി(60)യാണ് മരിച്ചത്. പൊന്ന്യം പാലത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള റോഡരികിലെ കിണറ്റിലാണ് വെള്ളിയാഴ്ച 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. പാനൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ദിവു കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തു. പാനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി.
