കാസര്‍ഗോഡ് ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന് തീപ്പിടിച്ചു; ഡ്രൈവര്‍ ഇറങ്ങിയോടി, വാഹനം പൂര്‍ണമായും കത്തിനശിച്ചു



കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന് തീപ്പിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. വാന്‍ പൂര്‍ണമായും കത്തിനശിച്ചു.

മത്സ്യവുമായി പള്ളിക്കരയില്‍നിന്ന് ഉള്ളാളിലേക്ക് പോവുകയായിരുന്നു വാഹനം. പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കാസര്‍കോട്ടുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്

Post a Comment

Previous Post Next Post