സ്കൂട്ടർ ചിറയിൽ വീണ് യാത്രക്കാരന്‍ മുങ്ങിമരിച്ചു



തൃശ്ശൂർ   തൃപ്രയാര്‍ ചെമ്മാപ്പിള്ളി ശ്രാരാമന്‍ചിറയില്‍ നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ ചിറയിലേയ്ക്ക് മറിഞ്ഞ് യാത്രക്കാരന്‍ മുങ്ങിമരിച്ചു. അന്തിക്കാട് മഞ്ഞപ്പിത്തം സെന്ററില്‍ മേനോത്ത്പറമ്പില്‍ ശങ്കര്‍ (55) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടരയോടെയയായിരുന്നു അപകടം, തൃപ്രയാര്‍ ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ വരികയായിരുന്നു ഇദ്ദേഹം ശ്രീരാമന്‍ചിറയില്‍ വെച്ച് സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റിയതോടെ സ്‌കൂട്ടര്‍ സഹിതം ഇദ്ദേഹം വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരണ് അപടം സംഭവിച്ച വിവരം നാട്ടുകാരെയും പോലീസിലും അറിയിച്ചത്. തുടര്‍ന്ന് നാട്ടികയില്‍ നിന്നും ഫയര്‍ഫോഴ്‌സ എത്തിയശേഷം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.




Post a Comment

Previous Post Next Post