പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ഗ്യാലറി തകര്‍ന്നുവീണു; പതിനാറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.



കോട്ടയം പാലാ:   ഗാലറി തകർന്ന് പതിനാറോളം വിദ്യാർഥികൾക്ക് പരിക്ക്. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലിക ഗാലറിയാണ് തകർന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഗാലറി തകർന്നത്. എൻസിസി-എൻഎസ്എസ് വിദ്യാർഥികൾക്കാണ് അപകടത്തിൽ പരിക്ക് പറ്റിയത്. ഇവരെ പാല ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് പരിപാടിക്ക് ഒരുങ്ങുന്നതിനിടയാണ് അപകടം. താൽക്കാലികമായി നിർമിച്ച ഗാലറിയാണ് ഇത്.

Post a Comment

Previous Post Next Post