പാലക്കാട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു

.




  പാലക്കാട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു

കല്ലടിക്കോട് മൂന്നേക്കറിലാണ് സംഭവം. മരുതംകോട് സ്വദേശി ബിനു പ്രദേശവാസിയായ നിതിന്‍ എന്നിവരാണ് മരിച്ചത്.

 വൈകിട്ട് മൂന്നോടെയാണ് സംഭവം. അയല്‍വാസികളായ യുവാക്കളാണ് മരിച്ചവര്‍.

 നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ചു മരിച്ചതാവാമെന്നാണ് സംശയം.

 നിതിന്‍ ഓട്ടോ ഡ്രൈവറും ബിനു റബര്‍ ടാപ്പിംഗ് തൊഴിലാളിയുമാണ്. നിതിനെ വീടിനകത്തും ബിനുവിനെ റോഡിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹത്തിനു സമീപത്ത് തോക്കും കണ്ടെത്തിയിട്ടുണ്ട്.

സംഭവസ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്

Post a Comment

Previous Post Next Post