കണ്ണൂർ: ബംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഇരിട്ടിയിൽ വച്ച് കെഎസ്ആർടിസി ബസ് പാലത്തിലേക്കിടിച്ചുകയറുകയായിരുന്നു. എട്ടുപേർക്ക് പരിക്കേറ്റു. ഇരിട്ടി ടൗണിൽ ആളെയിറക്കി പയ്യന്നൂരിലേക്ക് പോകവേ നിയന്ത്രണം വിട്ട് പഴയ ഇരുമ്പ് പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിക്കായിരുന്നു അപകടം.
പരിക്കേറ്റവരെ ഇരിട്ടിയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.
