സിലിണ്ടറിൽ നിന്ന് ക്ലോറിൻ വാതക ചോർച്ച.. ഒരാൾക്ക് ദാരുണാന്ത്യം; അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പടെ 18 പേർ ആശുപത്രിയിൽ



മഹാരാഷ്ട്ര പാൽഘറിൽ  പഴയ സിലിണ്ടറിൽ നിന്ന് ക്ലോറിൻ വാതകം ചോർന്നതിനെ തുടർന്ന് 59 കാരന് ജീവൻ നഷ്ടമായി.അഞ്ച് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരു ആൺകുട്ടിയും രണ്ട് കൗമാരക്കാരായ പെൺകുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായ് മേഖലയിലാണ് കഴിഞ്ഞ ദിവസം പഴയ സിലിണ്ടറിൽ നിന്ന് ക്ലോറിൻ വാതകം ചോർന്നത്.


10 മുതൽ 15 വർഷം വരെ പഴക്കമുള്ള ഒരു ക്ലോറിൻ സിലിണ്ടറിന്റെ വാൽവ് ചോരാൻ തുടങ്ങിയതോടെ ചുറ്റുമുള്ള പ്രദേശത്തേക്ക് വിഷ പുക പടരുകയായിരുന്നു. സൺസിറ്റി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ചോർച്ച അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ അവരിൽ പലർക്കും വാതകം ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് ഇവരെ ഉൾപ്പടെ 18 പേരെ മൂന്ന് വ്യത്യസ്ത ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

Previous Post Next Post