കോട്ടയം: മൂന്നിലവിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാൻ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. കാർ യാത്രികർ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
മൂന്നിലവ് കുഴികുത്തിയാനി വളവിൽ വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് വാനിലുണ്ടായിരുന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
