പാലക്കാട് പട്ടാമ്പി ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ പടിയിൽ താമസിക്കുന്ന കൂരിപ്പറമ്പിൽ അസീസ് ഹാജിയുടെ മകൻ നാസർ (50) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10മണിയോടെ പട്ടാമ്പി
കാരക്കാട് ഭാഗത്ത് ഭാരതപ്പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടതായാണ് വിവരം. മൃതദേഹം പട്ടാമ്പി താലൂക്ക് ഹോസ്പിറ്റലിൽ.
റിപ്പോർട്ട്: ആസിഫ് KT തെക്കുമല
⊶⊷⊶⊷❍❍⊶⊷⊶⊷
*പാലക്കാട് ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/FW7BewGsK9a75rNtR4A2eh
