പഴം തൊണ്ടയില്‍ കുടുങ്ങി 62കാരൻ മരണപ്പെട്ടു



ചക്കരക്കൽ: ചക്കരക്കല്ലില്‍ പഴം തൊണ്ടയില്‍ കുടുങ്ങി 62 വയസുകാരൻ മരിച്ചു. സംഭവത്തില്‍ കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപം മന്ദമ്പേത്ത് ഹൗസിലെ ശ്രീജിത്ത് (62) ആണ് മരിച്ചത്.

പഴം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസ തടസം ഉണ്ടാകുകയുമായിരുന്നു. 

ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ട ഇദ്ദേഹത്തെ ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ ബിന്ദു. മക്കള്‍: ശ്രീരാഗ്, ജിതിൻജിത്ത്.

Post a Comment

Previous Post Next Post