സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത, തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകളിൽ യെല്ലോ അലർട്ട്

 


സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തിന് പുറമെ തെക്കൻ തമിഴ്നാട്ടിലും കനത്ത മഴ തുടരുന്നു. തെങ്കാശി, തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി ജില്ലകളിൽ 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിൽ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തെങ്കാശി, തിരുനെൽവേലി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. അതേസമയം, കേരളത്തിൽ ഇന്നും മഴ കനക്കുമെന്നാണ് കാലാവസ്ഥാ അറിയിപ്പ്.

Post a Comment

Previous Post Next Post