ബാംഗ്ലൂർ:ശ്രീരംഗപട്ടണ താലൂക്കിലെ പമ്പ് ഹൗ സിനും പാലഹള്ളിക്കും ഇടയിൽ ഹൊ സഹള്ളിക്ക് സമീപം ടിപ്പർ ലോറിയിടിച്ച് കാർ കത്തി പഞ്ചായത്ത് അംഗം വെ ന്തുമരിച്ചു. ഹുൻസൂരിൽനിന്നുള്ള മൂക്ക നഹള്ളി ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്ര ശേഖർ ഗൗഡയാണ് (49) മരിച്ചത്. വ്യാ ഴാഴ്ച രാത്രിയാണ് സംഭവം. മൂക്കനഹ ള്ളി പഞ്ചായത്ത് മുൻ പ്രസിഡൻറ് പരേ തനായ എം.എം. ഷെട്ടിഗൗഡയുടെ മക നാണ് ചന്ദ്രശേഖർ.
മാണ്ഡ്യക്കടുത്തുള്ള ഗ്രാമത്തിൽ സമാ ധാന യോഗത്തിൽ പങ്കെടുത്ത ചന്ദ്രശേ ഖർ തന്റെ ഇന്നോവ കാറിൽ ഹുൻസൂരി ലേക്ക് പോവുമ്പോഴാണ് അപകടം സം ഭവിച്ചത്. നിമിഷങ്ങൾക്കകം കാർ പൂർ ണമായി കത്തിനശിക്കുകയും അകത്ത് കുടുങ്ങിയ ചന്ദ്രശേഖർ വെന്തുമരിക്കു കയും ചെയ്തതായി പൊലീസ് അറിയി ച്ചു. പൊലീസ്, ഫയർഫോഴ്സ്, എമർജ ൻസി സർവിസസ് ഉദ്യോഗസ്ഥർ എന്നി വർ സ്ഥലത്തെത്തിയാണ് തീയണച്ചത്.
മറ്റൊരു സംഭവത്തിൽ സക് ലേഷ്പൂർ ബിസിലേ ചുരത്തിന് സമീപം വിവാഹ സംഘം സഞ്ചരിച്ച വാൻ മറിഞ്ഞ് ഒരാ ൾ മരിച്ചു. 20 പേർക്ക് പരിക്ക്. കെ. ശിവ രാജാണ് (50) മരിച്ചത്. വനഗുരുവിൽനി ന്ന് കുക്കെ സുബ്രഹ്മണ്യയിലേക്ക് വിവാ ഹ സംഘവുമായി പോയ വാൻ നിയന്ത്ര ണംവിട്ട് ഏകദേശം 20 അടി ഉയരത്തി ൽനിന്ന് മറിയുകയായിരുന്നു. ഏഴുപേരു ടെ പരിക്ക് ഗുരുതരമാണ്. വാഹനത്തി ൽ 30ഓളം യാത്രക്കാരുണ്ടായിരുന്നു
