പിലാത്തറയിൽ സ്കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു


കണ്ണൂർ  പരിയാരം: പിലാത്തറ - പഴയങ്ങാടി റോഡിൽ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം മണ്ടൂർ ചുമട് താങ്ങിയിൽ സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിൻ്റെ മകൾ മാളവിക (18) ആണ് മരിച്ചത്. വിളയാങ്കോട് വാദിഹുദ ഇൻറ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻ്റ് അഡ്വാൻസ് സ്റ്റഡീസിലെ ഒന്നാം വർഷ ബി.എസ് സി സൈക്കോളജി വിദ്യാർത്ഥിനിയാണ്.

കഴിഞ്ഞ നവംബർ എട്ടിനായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിരുന്നു.

Post a Comment

Previous Post Next Post