തൃശ്ശൂർ ദേശീയപാതയിൽ തളിക്കുളം പുത്തൻതോട് സെൻ്ററിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാർക്ക് ഗുരുതര പരിക്കുണ്ട്. എല്ലാവരും കൊല്ലം കരുനാഗപ്പള്ളി സ്വദേശികളാണ്. പരിക്കേറ്റവരെ തളിക്കുളം മെക്സിക്കാന, വലപ്പാട് മിറാക്കിൾ, തൃപ്രയാർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം
