കൊച്ചി ഓടയ്ക്കാലി നൂലേലിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു. നൂലേലി ഇടത്തൊട്ടിൽ വീട്ടിൽ ലതിക (60) ആണ് മരിച്ചത്. വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്പോൾ പിന്നാലെ വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറുപ്പുംപടി പൊലീസ് നടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും
