ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ച് അപകടം; പുളിയഞ്ചേരി സ്വദേശി മരിച്ചു

 


 

കൊയിലാണ്ടി: പൊയില്‍ക്കാവില്‍ ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുള്ള അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പുളിയഞ്ചേരി പുറവയല്‍കുനി അശോകന്‍ ആണ് മരിച്ചത്. അന്‍പത്തിയാറ് വയസായിരുന്നു

അശോകന്‍ സഞ്ചരിച്ച ബൈക്കിന്റെ പിറകില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശോകനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഝാന്‍സി. മക്കള്‍: ആതിര (അധ്യാപിക കാസര്‍ഗോഡ്). അവന്യ (വിദ്യാര്‍ഥി). സഹോദരങ്ങള്‍: കമല, മീനാക്ഷി, പുഷ്പ, ബിന്ദു, രാജന്‍ (പരേതന്‍)

Post a Comment

Previous Post Next Post