ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ കാർ മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്

 


ഇരിട്ടി : തലശ്ശേരി - വളവു പാറ അന്തർസംസ്ഥാന പാതയിൽ മാടത്തിയിൽ പെട്രോൾ പമ്പിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്. നാദാപുരം സ്വദേശികളായ വി.പി. ജാഫർ (42),സിദ്ദിഖ് (37) തലശ്ശേരി സ്വദേശി അസ്ലം(42) എന്നിവരെ പരിയാരം മെഡിക്കൽ കോളേജിലും തലശ്ശേരി സ്വദേശികളായ ജാഫർ (41) സജ്‌മീർ (33) എന്നിവരെ ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. തലശ്ശേരിയിലെ കാറ്ററിംങ് തൊഴിലാളികളായ ഇവർ വിരാജ്പേട്ടയിൽ പോയി തിരിച്ചുവരവേയാണ് അപകടം. കലുങ്കിലും മരത്തിലും ഇടിച്ച് റോഡിൽ തലകീഴായി മറിയുകയായിരുന്നു. ഓടി കൂടിയ നാട്ടുകാരും ഫയർ ഫോഴ്സുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്

Post a Comment

Previous Post Next Post