തൃശ്ശൂർ മതിലകം കൂളിമുട്ടത്ത് ഒരാഴ്ച മുമ്പ് കാണാതായ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊക്ലായി ഭാഗത്ത് താമസിച്ചിരുന്ന തമിഴ് നാടോടി സുരേഷ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പൊക്ലായി ഷാപ്പിന് കിഴക്കുള്ള ഒരു തോട്ടിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്നു. മതിലകം പോലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് മരിച്ച ആളെ തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
