മലപ്പുറം: കടവല്ലുരിൽ ലോറിയില്‍ തട്ടി റോഡിലേക്ക് മുറിഞ്ഞ് വീണ മരത്തിന്റെ കൊമ്പ് കാറിനുള്ളിലേക്ക് കുത്തികയറി യുവതി മരിച്ചു കാർ യാത്രക്കാരിയായ മലപ്പുറം സ്വദേശിനി ആതിര 27 ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടെ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിനടുത്താ ദാരുണമായ അപകടം.
ചങ്ങരംകുളം ഭാഗത്ത് നിന്ന് പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയുടെ മുകള്‍ ഭാഗം തട്ടിയാണ് റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരക്കൊമ്പ് ഒടിഞ്ഞതെന്നാണ് പ്രാഥമിക വിവരം.
അപ്രതീക്ഷിതമായി പൊട്ടിവീണ കൂറ്റന്‍ മരത്തിന്റെ കൊമ്പ് എതിരെ വന്നിരുന്ന കാറിന് മുകളില്‍ വീഴുകയായിരുന്നു. വീണ മരക്കൊമ്പ് കാറിനുള്ളിലേക്ക് തുളച്ച് കയറി._
അപക്ടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആതിരയെ ആശാുപ്രതിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
