കളിക്കുന്നതിനിടെ പന്തെടുക്കാൻ ആറ്റിലിറങ്ങി; പത്താം ക്ലാസ്സുകാരൻ മുങ്ങിമരിച്ചു



 തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ്സുകാരൻ മുങ്ങിമരിച്ചു. വീരണക്കാവ് സ്വദേശി അശ്വിൻ ഷാജിയാണ് മരിച്ചത്. 15 വയസായിരുന്നു. ചായിക്കുളം ആറ്റിൽ വീണായിരുന്നു അപകടം.കൂട്ടുകാരുമായി കളിക്കുന്നതിനിടെ ആറ്റിൽ വീണ പന്ത് എടുക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഫയർഫോഴ്‌സ് എത്തിയാണ് അശ്വിന്റെ മൃതദേഹം പുറത്തെടുത്തത്. പൂവാർ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു അശ്വിൻ

Post a Comment

Previous Post Next Post