വൈകീട്ടുണ്ടായ കനത്ത കാറ്റിൽ തെങ്ങ് വീടിനു മുകളിലേക്ക് പൊട്ടി വീണു



മലപ്പുറം : മലപ്പുറം മുണ്ടുപറമ്പ് ഹൗസിംഗ് കോളനിയിൽ വീട്ടുവളപ്പിലെ തെങ്ങു വീടിനു മുകളിലേക്ക് പൊട്ടി വീണു. ശനിയാഴ്ച വൈകിട്ട് ആറരയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും തെങ്ങ് പൊട്ടി വീടിനു മുകളിൽ പതിക്കുകയായിരുന്നു. വീട്ടുകാർ പുറത്തുപോയ സമയത്താണ് സംഭവം.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മലപ്പുറം അഗ്നി രക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സി മുഹമ്മദ് ഫാരിസ്, വി വിപിൻ, നിപുൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സി രജീഷ്, ഹോം ഗാർഡ് അനൂപ് തുടങ്ങിയവർ ചേർന്ന് തെങ്ങ് കഷണങ്ങളായി മുറിച്ചുമാറ്റി അപകടാവസ്ഥ ഇല്ലാതാക്കി. വീടിനു കാര്യമായ കേടുപാടുകൾ ഇല്ല.

Post a Comment

Previous Post Next Post