തൃശ്ശൂർ: എസ്.എൻ.പുരത്ത് അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ്.എൻ. പുരം ചെന്തെങ്ങ്ബസാർ പരിസരത്ത് വില്ലനശ്ശേരി വീട്ടിൽ പരേതനായ മോഹനൻ്റെ ഭാര്യ വനജ (61), മകൻ വിജേഷ് എന്നിവരാണ് മരിച്ചത്. വിജേഷിനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലും അമ്മയെ അടുക്കളയിൽ വീണുകിടക്കുന്ന നിലയിലുമാണ് കണ്ടത്. ഇന്ന് വൈകീട്ട് മൂന്നു മണിയുടെയാണ് സംഭവം, വനജയെ ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ ബന്ധുക്കളിലൊരാൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കാണുന്നത്. മതിലകം പോലിസും തൃശ്ശൂർ നിന്നും പോലീസ് ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി ഇപ്പൊൾ പരിശോധന നടത്തിക്കോണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും
