പിറവത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം



കൊച്ചി  പിറവം :  സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. പിറവം പഴയഞാളിയത്ത് പരേതനായ മനോജിൻ്റെ ഭാര്യ സീമ മനോജ് (48) ആണ് മരിച്ചത്.


ബുധനാഴ്‌ച രാത്രി 9 മണിയോടെ പിറവം കരവട്ടെ കുരിശ് കവലയിലാണ് അപകടമുണ്ടായത്. മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായിരുന്ന സീമ, ജോലി കഴിഞ്ഞ ശേഷം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. 

ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് കരവട്ടെ കുരിശിലേക്ക് വരികയായിരുന്ന സീമയുടെ സ്കൂട്ടറിൽ, ഐ ബി ജങ്ഷനിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സീമയെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post