തൃശൂരിൽ ഓടുന്ന ബസിൽ നിന്നും എടുത്ത് ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്.



തൃശൂരിൽ ഓടുന്ന ബസിൽ നിന്നും എടുത്ത് ചാടിയ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അന്നമനടയിൽ നിന്നും മാളയിലേക്ക് പോകുന്ന വഴിക്ക് മേലഡൂരിലെ പുറക്കുളം സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. അന്നമനടയിൽ നിന്ന് തൃപ്രയാറിലേക്ക് പോവുകയായിരുന്ന ബസ്, പുറക്കുളം സ്റ്റോപ്പിൽ നിന്ന് ഒരു യാത്രക്കാരിയെ കയറ്റിയ ശേഷം വീണ്ടും മുന്നോട്ടെടുത്തപ്പോഴാണ് സംഭവം.


ഇതിനിടയിൽ, സീറ്റിൽ നിന്നും എഴുന്നേറ്റ യാത്രക്കാരൻ ഒരു കാരണവുമില്ലാതെ പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ മാളയിലെ ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചാടിയ വ്യക്തി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post