അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ.. ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

 


തിരുവനന്തപുരം: അപകടത്തില്‍പ്പെട്ടയാളെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സജിത്ത്കുമാര്‍ (55) ആണ് മരിച്ചത്.


സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചായിരുന്നു സ്ത്രീക്ക് സാരമായി പരിക്കേറ്റത്. ഈ സമയം സജിത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹം സ്ത്രീയെ ഓട്ടോയില്‍ കയറ്റി. സജിയെന്ന ആളും ഒപ്പം കയറി.കിള്ളിപ്പാലത്തിന് സമീപമെത്തിയപ്പോള്‍ തലചുറ്റല്‍ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് സജിത്ത് കുമാര്‍ ഓട്ടോറിക്ഷ നിര്‍ത്തി. തൊട്ടുപിന്നാലെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. സജിത്ത് കുമാറിനെ ആംബുലൻസിൽ ജനറല്‍ ആശുപത്രിയിലുമെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post