സ്‌കൂൾ കുട്ടികളുമായി ഓട്ടോ തോട്ടിലേയ്ക്ക് മറിഞ്ഞു; ഒരു കുട്ടി മരിച്ചു



പത്തനംതിട്ട തൂമ്പാക്കുളത്ത് സ്‌കൂൾ കുട്ടികളുമായി പോയിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഭാഗ്യലക്ഷ്മി എന്ന കുട്ടി മരിച്ചു. പരിക്കേറ്റ മറ്റു കുട്ടികളെ ആശുപത്രിയിലേയ്ക്ക് മാറ്റി. 


ഇന്ന് വൈകീട്ട് സ്‌കൂൾ വിട്ട് വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. വഴിയിൽ പാമ്പിനെ കണ്ട് ഓട്ടോറിക്ഷ നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. ഡ്രൈവറും അഞ്ച് കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല.


Post a Comment

Previous Post Next Post